റിയാദ് : പി സി ഡബ്ലിയു എഫ് 2024-25 അർദ്ധ വാർഷിക ജനറൽ ബോഡിയും സ്വാഗതസംഘ രൂപീകരണ യോഗവും നടന്നു. ബത്ത അൽ ഷായ സെന്റർ ഹാളിൽ ചേർന്ന യോഗം സൗദി നാഷ്ണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് അസ്ലം കളക്കര ആമുഖ പ്രഭാഷണം നടത്തി.ഉപദേശക കമ്മിറ്റി ചെയർമാൻ സലിം കളക്കര മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി ആഷിഫ് ചങ്ങരംകുളം പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.ട്രഷറർ ഷമീർ മേഘ സാമ്പത്തിക റിപ്പോർട് അവതരിപ്പിച്ചു.ജനസേവന വിഭാഗം കൺവീനർ റസാഖ് പുറങ്ങ് പ്രവർത്തങ്ങൾ വിശദീകരിച്ചു.ചെയർമാൻ എം എ ഖാദർ സാന്ത്വനം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
ആബിദ് പൊന്നാനി, വിഷ്ണു തുടങ്ങിയവരുടെ ഗാനാലാപനത്തോടെ തുടങ്ങിയ രണ്ടാം സെഷൻ അംഗങ്ങളെ ആവേശത്തിലാക്കി.റിയാദ് പൊതു സമൂഹത്തിനിടയിൽ പൊന്നാനിയെ അടയാളപ്പെടുത്തുന്ന രീതിയിൽ വാർഷിക പരിപാടി നടത്താൻ തീരുമാനിച്ചു. അതിനു വേണ്ടി ആദ്യഘട്ട സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു.
റിയാദിലെ പൊന്നാനി താലൂക്ക് നിവാസികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു.
ബക്കർ കളിയിൽ, ഫാജിസ്പി.വി,അൻവർഷാ, മുക്താർ, ജാഫർ വെളിയങ്കോട്, അനസ് m ബാവ,ഷഫീക്ക് ശംസുദ്ധീൻ,തുടങ്ങിയവർ സംസാരിച്ചു.
ഡിജിറ്റൽ മെമ്പർഷിപ്പ് അപ്ഡേറ്റിനു ഐ.ടി വിഭാഗം ചെയർമാൻ സംറൂദ് അയിങ്കലം, അൽത്താഫ് കളക്കര തുടങ്ങിയവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും പ്രോഗ്രാം കൺവീനർ വി .അഷ്കർ നന്ദിയും പറഞ്ഞു.
![]()
