കൊച്ചി :”അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.അൻസിബ ഉൾപ്പടെ പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ടു പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടൻ ജഗദീഷ് പിന്മാറിയപ്പോൾ ശ്വേത മേനോനും ദേവനും മത്സര രംഗത്ത് ഉണ്ടാവുമെന്ന് ഉറപ്പായി
![]()
