മലപ്പുറം :ഒ ഐ സി സി സുരക്ഷാ പദ്ധതി അംഗമായിരിക്കെ മരണപ്പെട്ട പരിയാരത്ത് കരീമിൻ്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സുരക്ഷ ഫണ്ട് കൈമാറി. റിയാദ് ഒ ഐ സി സി.കോട്ടക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ: വി എസ് ജോയിയിൽ നിന്നും മണ്ഡലം വൈസ് പ്രസിഡൻ്റ് സുബാഷ് ഫണ്ട് ഏറ്റുവാങ്ങി.ഒ ഐസി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ അദ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, ബ്ലോക് കോൺഗ്രസ് സെക്രട്ടറി ഹരിദാസ് കൊടിഞ്ഞി,ഒ ഐ സി സി വേങ്ങര മണ്ഡലം ജന:സെക്രട്ടറി ഉമറലി , മൊയ്ദീൻ കുട്ടി കുറ്റിപ്പുറം , പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മോഹൻദാസ് ചേച്ചേരി , മണ്ഡലം സെക്രട്ടറിമാരായ നാസർ കരിങ്കപ്പാറ , ബാപ്പുട്ടി മാങ്ങാടൻ, ഷബീർ കുത്തുമാടൻ,ഐ എൻ ടി യു സി നി യോജക മണ്ഡലം സെക്രട്ടറി അജിത്ത് മാരാർ എന്നിവർ സംസാരിച്ചു. ഒ ഐ സി സി മലപ്പുറം ജില്ലാ ട്രഷറർ സാദിഖ് വടപുറം സ്വാഗതവും ഒ ഐ സി സി ജില്ലാ സെക്രട്ടറി റഫീക് കൊടിഞ്ഞി നന്ദിയും പറഞ്ഞു.
![]()
