ന്യൂഡൽഹി: സി സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തില്‍, ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സി സദാനന്ദൻ മാസ്റ്റർ. അധ്യാപകനും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സി സദാനന്ദൻ മാസ്റ്ററെ ആ പട്ടികയിൽ തന്നെയാണ് ഉൾപ്പെടുത്തിയത്.
അഭിഭാഷകൻ ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വര്ധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
![]()
