കൊണ്ടോട്ടി: റിയാദ് കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി,
സാമൂഹ്യ ജീവകാരുണ്യത്തിന് ഉദാത്തമാതൃകയായി മാറിയ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി സമാഹരിച്ച ഫണ്ട് കൈമാറ്റ ചടങ്ങ്,
അഫ്രാദ് ഇന്റർനാഷണൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
മണ്ഡലം പ്രസിഡന്റ് അബ്ദുറസാഖ് ഓമാനൂരിന്റെ അധ്യക്ഷതയിൽ
നടന്ന ചടങ്ങ്,TV. ഇബ്രാഹിം (MLA) ഉത്ഘാടനം നിർവഹിച്ചു.
ഫണ്ട്കൈമാറ്റ ചടങ്ങ് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി അംഗം കോയാമുഹാജി സെന്റർ ചെയർമാൻ P.A.ജബ്ബാർ ഹാജിക്ക് നൽകി നിർവഹിച്ചു.
പി.കെ.സി അബ്ദുറഹ്മാൻ(മുസ്ലിം ലീഗ് മണ്ഡലം ജന:സെക്രട്ടറി), രായീൻ കുട്ടി നീറാട്(ഡയറക്ടർ), സി.ടി മുഹമ്മദ് (ഡയറക്ടർ), കെ.എം. ഇസ്മായിൽ (MSF ജില്ല വൈസ്:പ്രസിഡന്റ്), ബഷീർ സിയാംങ്കണ്ടം( കെഎംസിസി മണ്ഡലം ചെയർമാൻ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഷറഫു പുളിക്കൽ (കെഎംസിസി മണ്ഡലം ജന:സെക്രട്ടറി) സ്വാഗതവും, ജാഫർ ഹുദവി ഖിറാഅത്തും നടത്തി.
ശേഷം നടന്ന പ്രവർത്തക സംഗമം, സാമൂഹിക പ്രതിബദ്ധതയും, ആത്മബന്ധങ്ങളും അടയാളപ്പെടുത്തിയ, ഒരേ വേദിയിൽ പഴയതും പുതിയതുമായ റിയാദ് കെഎംസിസി പ്രവർത്തകരെ ഒത്തുചേർത്തുള്ള സ്നേഹസഹൃദയ വേദിയായി മാറി.
സൈദ് പെരിങ്ങാവ്,അബ്ദുൽ അസീസ് ചങ്കരത്, മൊയ്തു വാഴക്കാട്, കെ.സി.ഗഫൂർ, അസ്ലം പള്ളത്തിൽ,റിയാസ് സിയാംങ്കണ്ടം, ബഷീർ മപ്രം, വഹാബ് പുളിക്കൽ തുടങ്ങി, റിയാദ് കെഎംസിസി പ്രവർത്തകരും, മുൻപ്രവർത്തരുമായ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഫസൽ കുമ്മാളി(കെഎംസിസി മണ്ഡലം വൈസ്:പ്രസിഡന്റ്)നന്ദിയും പറഞ്ഞു.
![]()
