ദമാം: താനൂർ സ്വദേശി സൗദിയിലെ ഖത്തീഫില്‍ നിര്യാതനായി.താനൂര്‍ ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പില്‍ അലവിക്കുട്ടി ചെറീവി ദമ്പതികളുടെ മകന് ബഷീര്‍ (54) ആണ് മരിച്ചത് .രണ്ടര പതിറ്റാണ്ടായി ഖത്തീഫിലെ ഇലക്ട്രോണിക്സ് വാച്ച് റിപ്പയറിങ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. ബുധനാഴ്ച ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
ഉമ്മു ഹബീബയാണ് ഭാര്യ. മക്കള്‍: ജമീല, നജ, ബഷീര്‍. മുഹമ്മദ് ഷഫീഖ് ജാമാതാവ്.
ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി് നാട്ടില്‍ കൊണ്ടു പോകുമെന്ന് ഖത്തീഫ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്മാന് അബ്ദുല്‍ അസീസ് കാരാട് കണ്‍വീനര്‍ ലത്തീഫ് പരതക്കാട് എന്നിവര്‍ അറിയിച്ചു.
![]()
