ജിദ്ദ :എറണാകുളം ജിദ്ദ കെ എം സി സി സൗഹൃദ സംഗമം സംഘടിപ്പിച്ചു.
മാനവിക മൂല്യങ്ങൾ തകർന്നു പോകാതെ സംരക്ഷിക്കുന്നതിൽ സൗഹൃദങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അഹമ്മദ്എ പാളയാട്ട് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ കേരളം എല്ലാത്തിനും മുന്നിലാണ്. ഷറഫിയ ലക്കി ദർബാറിൽ എറണാകുളം ജില്ലാ കെഎംസിസി നടത്തിയ സൗഹദ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതവിഭാഗങ്ങൾക്കിടയിൽ മുസ്ലിംലീഗ് നേതാക്കൾ ഉണ്ടാക്കിയെടുത്തിട്ടുള്ള സ്നേഹവും സാഹോദര്യവുംമാതൃകാപരമാണ്. പ്രവാസലോകത്ത് കെഎംസിസിക്കും ഇക്കാര്യത്തിൽ ഏറെ പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ റഹ്മാൻ വെള്ളിമാട് കുന്ന് ,ഇസ്മായിൽ മുണ്ടക്കുളം, സി കെ റസാഖ് മാസ്റ്റർ, നസീർ വാവക്കുഞ്, ശിഹാബ് താമരക്കുളം, നാസർ എടവനക്കാട്, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി അനസ് അരിമ്പ്രശ്ശേരി, അബ്ദുൽ കരീം മൗലവി തേൻകോട്, ഷബീറലി പല്ലാരിമംഗലം, സുബൈർ മുട്ടം, ശിഹാബ് മുവാറ്റുപ്പുഴ,ഹിജാസ് പെരുമ്പാവൂർ , റസാഖ് കാഞ്ഞിരപ്പിള്ളി, നൗഷാദ് ആലപ്പുഴ എന്നിവർ സംസാരിച്ചു. നോർക്ക പ്രവാസികൾ അറിഞ്ഞിരിക്കേണ്ടതെല്ലാം എന്നവിഷയത്തിൽ അബ്ദുൽ കരീം കൂട്ടിലങ്ങാടി, പ്രവാസി ജീവിതം എന്നവിഷയത്തിൽ സുലൈമാൻ അഹ്സനിയും സംവദിച്ചു. കുട്ടികളുടെ ചിത്രരചന മത്സരം വനിതകളുടെ മെഹന്ദി മത്സരം ഒപ്പന സംഗീത വിരുന്ന് തുടങ്ങിയവയും നടന്നു. അഷ്റഫ് മൗലവി കുറഞ്ഞിലക്കാട്, റഷീദ് ആലുവ,മുഹമ്മദ് അറക്കൽ ,അബ്ദുൽ ബാസിത്ത്,സിയാദ് ചെളിക്കണ്ടത്തിൽ, ഷിയാസ് കവലയിൽ, ഇർഷാദ് ചാത്തനാട്ട്, മുഹമ്മദ് ഷാ തേൻങ്കോട് ആഷിഖ് സുലൈമാൻ നൈസാം സാംബ്രിക്കൽ, ഹംസ അറക്കൽഎന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രിസിഡൻ്റ് റഷീദ് ചാമക്കാട്ട് അദ്ധ്യക്ഷം വഹിച്ചുജന സെക്രട്ടറി ജാബിർ മടിയൂർ സ്വാഗതവും ട്രഷറർ ഷാഫി ചൊവ്വര നന്ദിയും പറഞ്ഞു വിജയികൾക്കുള്ള സമ്മാന ദാനവും കൂപ്പൺ വിജയികളെ ഞറുക്കെടുപ്പിലൂടെ കണ്ടെത്തി.
![]()
