റിയാദ് : റിയാദിലെ പത്തനംതിട്ട ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ് “മിത്ര”ക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.മലാസ് ചെറീസ് ആഡിറ്റോറിയത്തിൽ നടത്തിയ വാർഷിക സമ്മേളനത്തിലാണ് പുതിയ നിർവ്വാഹക സമിതിയെയും ഭാരവാഹികളെയും തെരെഞെടുത്തത്.നൗഷാദ് ചിറ്റാർ അധ്യക്ഷത വഹിച്ച യോഗം സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉത്ഘാടനം ചെയ്തു.സ്വാഗതം ഷിജു കോട്ടാങ്ങൽ സ്വാഗതവും
രാജിവ് സാഹിബ് നന്ദിയും പറഞ്ഞു.
നൗഷാദ് ചിറ്റാർ (പ്രസിഡന്റ്),രാജിവ് സാഹിബ് (സെക്രട്ടറി),മുഹമ്മദ് ഖാൻ(കൺവീനർ),
ഷിജു കോട്ടങ്ങൽ(ട്രഷറർ),നിഷാ രാജിവ് ( അസിസ്റ്റന്റ് സെക്രട്ടറി), എന്നിവരാണ് പ്രധാന ഭാരവാഹികൾ.സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ മുഖ്യ രക്ഷിധികാരിയാണ്.നിർവ്വാഹക സമിതിയിലേക്ക് ജിൻഷ ബഷീർ,ഷഫീന,ബിജു ഒറ്റപ്പിനാൽ,
ഇജാസ് ബിൻ ജലാലുദ്ദീൻ,മുഹമ്മദ് ഷാഫി,മുഹമ്മദ് ഷാഹിൻ,അജ്മൽ ഖാൻ,
നിഷാദ് എഴിവീട്ടിൽ,സലീം കല്ലുംകൂട്ടത്തിൽ എന്നിവരെയും തെരെഞ്ഞെടുത്തു.പത്തനംതിട്ട ജില്ലയിലെ പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു നാട്ടിലും റിയാദിലുമുള്ളവർക്ക് ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിലറിയിച്ചു,
![]()
