ന്യൂഡൽഹി:കൊലപാതക കേസിൽ യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു നാൾ ബാക്കി നിൽക്കെ മരവിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് പ്രതീക്ഷയുടെ വാതിൽ തുറന്നത്. വിദേശകാര്യ മന്ത്രാലയവും ആക്ഷൻ കൗൺസിലും വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
![]()
