ന്യൂഡൽഹി : കേരളത്തില്‍നിന്നുള്ള ബിജെപി നേതാവും സംസ്ഥാന ബിജെപി വൈസ് പ്രസിഡെന്റുമായ സി. സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു . ഇദ്ദേഹം ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് ഇത്.
മഹാരാഷ്ട്രയിൽ നിന്നുളള അഭിഭാഷകനായ ഉജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ്വർദ്ധൻ ശ്രിംഗ്ല, ചരിത്രകാരിയായ ഡോ.മീനാക്ഷി ജെയ്ൻ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ.നാഷണൽ ടീച്ചേഴ്സ് യൂണിയൻ കേരള സംസ്ഥാന വൈസ് പ്രസിഡന്റും സംഘടനയുടെ മുഖപത്രമായ ദേശീയ അദ്ധ്യാപക വാർത്തയുടെ എഡിറ്ററുമാണ് സദാനന്ദൻ.
![]()
