ജുബൈൽ :“കേരളത്തിലെ സമകാലിക രാഷ്ട്രീയവും സർക്കാരിന്റെ നിലപാടുകളും” കെ എം സി സി ജുബൈൽ സെൻട്രൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. മിർസബ് റിയാസിന്റെ ഖുര്ആന് പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ, ജുബൈൽ സിറ്റി ഏരിയ പ്രസിഡണ്ട് സൈദലവി പരപ്പനങ്ങാടി അധ്യക്ഷനായി. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി അംഗം ഉസ്മാൻ ഒട്ടുമ്മൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജുബൈൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷിബു കവലയിൽ, സെൻട്രൽ കമ്മിറ്റി ജോയിൻ സെക്രട്ടറി റാഫി കൂട്ടായി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു
കെ എം സി സി ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അമീറലി കൊയിലാണ്ടിയും ജുബൈൽ ആർ സി ഏരിയ പ്രസിഡന്റ് അർഷദ് ബിൻ ഹംസയും മുഖ്യ പ്രഭാഷണങ്ങൾ നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സിപിഎം നേതൃത്വത്തിലുള്ള സർക്കാരിന്റെ ലിബറൽ കപടത്വവും അമീറലി കൊയിലാണ്ടി വിശദീകരിച്ചു. സമകാലിക സാഹചര്യങ്ങളിൽ ലീഗിന്റെ നിലപാടുകളുടെ പ്രസക്തിയെക്കുറിച്ചും അർഷദ് ബിൻ ഹംസ സംസാരിച്ചു. പ്രഭാഷകർക്ക് സിറ്റി കമ്മിറ്റി ചെയർമാൻ ഡോ. ഫവാസും സീനിയർ വൈസ് പ്രസിഡണ്ട് എച് എം ടി അബു എന്നിവർ സ്നേഹോപഹാരങ്ങൾ നൽകി. ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.
സൈഫുദ്ദീൻ, അഷ്റഫ് മുവാറ്റുപുഴ, നജീബ് നസീർ, ഡോ. ജൗഷീദ്, കബീർ സലഫി പറളി, കരീം കാസിമി, റഷീദ് കൈപാക്കിൽ, നസറുദ്ദീൻ പുനലൂർ, റിയാസ് എൻ പി, ശിഹാബ് മങ്ങാടൻ, അബ്ദുൽ റഊഫ്, റഊഫ് മേലേത്ത് എന്നിവർ ഉൾപ്പെടെ നിരവധി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പരിപാടിക്ക് ഹബീബ് റഹ്മാൻ, സിറാജ് ചെമ്മാട്, ഇല്യാസ്, അബ്ദുൽ സമദ്, അൻവർ സാദത്ത്, ഫിബിൻ പന്തപ്പാടൻ, ജാഫർ താനൂർ, നൗഫൽ കുരിക്കൾ എന്നിവർ നേതൃത്വം നൽകി.
![]()
