ദമ്മാം: മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാലിക് മഖ്ബൂല്‍ തയ്യാറാക്കി ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച ‘തമസ്കൃതരുടെ സ്മാരകം’ എന്ന പഠന ഗ്രന്ഥം പ്രകാശനം ചെയ്തു. ഖസീം യൂണിവേഴ്സിറ്റി പ്രൊഫ ഡോ. മഹമൂദ് മൂത്തേടത്ത് സാംസ്കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ എഞ്ചിനീയര്‍ മുഷ്ത്താഖ് കുവൈത്തിനു നല്കി പ്രകാശനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സ.സി ജന. സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. മുഹമ്മദ് കുട്ടി കോഡൂര്‍, പ്രദീപ് കൊട്ടിയം, ഇ കെ സലീം, ജമാല്‍ വില്ല്യാപള്ളി ഷനീബ് അബൂബക്കര്‍, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം എന്നിവര്‍ സംസാരിച്ചു.
വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ പുസ്തകം സമരത്തേ അറിയാനും കൂടുതല്‍ പഠിക്കാനും നമ്മേ പ്രേരിപ്പിക്കും.1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട റഹ്മാന് കിടങ്ങയത്തിന്റെ അന്നിരുപത്തൊന്നില് എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയതാണ് പഠനര്ഹമായ ഈ ഗ്രന്ഥം,
![]()
