തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങിയതോടെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി .റാങ്ക് പട്ടിക കണക്കാക്കാൻ അവസാന നിമിഷം നടത്തിയ മാറ്റങ്ങൾ നിയമപരമല്ലെന്നാരോപിച്ചാണ് ഒരു കൂട്ടം സിബിഎസ്സി വിദ്യാർത്ഥികൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി. വിദ്യാർത്ഥികൾക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെയാണ് അസാധുവായത്.
![]()
