അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ
നാട്ടിൽ പോവുന്ന പ്രവാസിക്ക് എത്ര വിദേശ കറൻസി / ഇന്ത്യൻ കറൻസി കൈവശം കൊണ്ടുപോവാം എന്ന കാര്യം പലപ്പോഴും പ്രവാസികൾക്ക് സംശയം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.
അയ്യായിരം യുഎസ് ഡോളറിന് ($) താഴെയുള്ള തുകക്ക് തുല്യമായ വിദേശ കറൻസിയും
25,000/- രൂപ വരെയുളള ഇന്ത്യൻ കറൻസിയും നടപടി ക്രമങ്ങൾ ഇല്ലാതെ കൈവശം കൊണ്ടു പോവാം.
കൂടുതൽ തുക കൊണ്ടു പോവണമെങ്കിൽ കസ്റ്റംസിൽ കറൻസി ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ച് നൽകി കൊണ്ടു പോവാനും സാധിക്കും.
പ്രസ്തുത ഡിക്ലറേഷൻ നൽകിയില്ലെങ്കിൽ FEMA നിയമപ്രകാരമുള്ള പിഴ നൽകേണ്ടി വരും.
![]()
