ദോഹ: തൃശൂര്‍ ചേര്‍പ്പ് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു.
ബംഗളൂരുവിൽ സ്ഥിര താമസക്കാരനായ വെള്ളന്നൂര്‍ സന്തോഷ് കുമാര്‍(52) ആണ് അല്‍ഖോറില്‍ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഖത്തറിലെ അല്‍ ഹബാരി ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനാണ്.
പിതാവ്: ഭാസ്കര്‍. മാതാവ്: പത്മിനി. ഭാര്യ: ജയന്തി. രണ്ട് പെണ്മക്കളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു
![]()
