റിയാദ് :പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ സൗദി അറേബ്യ കൂട്ടായ്മയും കിംസ് ( ജരീർ ) ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ 11 വെള്ളിയാഴ്ച രാവിലേ 7 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്.റിയാദിലെ എല്ലാ പ്രവാസികൾക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തിൽ നിശ്ചയിച്ചിരിക്കുന്ന ഈ മെഡിക്കൽ ക്യാമ്പിൽ ജനറൽ ഡോക്ടറുടെ പരിശോധന,ഡെന്റൽ ഡോക്ടറുടെ കൺസൾട്ടേഷൻ അടക്കം പരിശോധനകൾ ഉണ്ടായിരിക്കും.
![]()
