ഷാർജ: തിരുവല്ല സ്വദേശി യുഎഇയിൽ നിര്യാതനായി . പത്തനംതിട്ട തിരുവല്ല സ്വദേശി ലിബിൻ എബ്രഹാം ജോസഫ് (32)ആണ് ഷാർജയിലെ ഹംരിയയിൽ മരിച്ചത്. ഷാർജയിൽ സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: എബ്രഹാം ജോസഫ്. മാതാവ്: പരേതയായ ലീലാമ്മ. ഒരു സഹോദരിയുണ്ട്. തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
