കോട്ടയം :പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ മെറിറ്റ് ദിനവും പി.ടി.എ ജനറൽ ബോഡിയും വിവിധ പരിപാടികളുടെ ആഘോഷിച്ചു.2025 സി.ബി.എസ്.ഇ പരീക്ഷയിൽ സ്കൂളിൽ നിന്നും മികച്ച വിജയം നേടിയ കുട്ടികളെയും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു.
മാണി സി.കാപ്പൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം പറഞ്ഞു.ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിൻ്റെ നിർണായക പങ്കിനെ ഊന്നിപ്പറഞ്ഞു കൊണ്ട് ഡോ. നെൽസൺ പി. എബ്രാഹാം മുഖ്യ പ്രഭാഷണം നടത്തി.കെ.എ അൻസാരി,പി.ഇ ഇർഷാദ്,കെ.എ ഹാരിസ് സ്വലാഹി,കെ.പി ഷെഫീഖ്,വി.എ.നജീബ്, വി.എം അജിനാസ്, ആസ്മി അൻസാരി, സഹലത്ത് റാസി,സി.ടി മഹേഷ് എന്നിവർ സംസാരിച്ചു
![]()
