ജിദ്ദ: ജിദ്ദയിലെത്തിയ കാസര്‍ഗോഡ് മുസ്ലിം ലീഗ് ജില്ലാ നേതാക്കൾക്കും നിയമസഭാ അംഗങ്ങൾക്കും കെ എം സി സി ജില്ലാ നേതൃത്വം സ്വീകരണം നൽകി.
കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി അബ്ദുല്റഹ്മാന്, എം.എല്‍.എ മാരായ എം.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട്, മുന്‍ ജിദ്ദ കെഎംസിസി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ, പ്രമുഖ വ്യവസായിയും കെഎംസിസി നേതാവുമായ അബ്ദുസ്സലാം (സല്ലു) എന്നിവര്‍ക്കാണ് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കിയത്.
അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു വി.പി. മുസ്തഫ സ്വാഗതവും അബ്ദുല്റഹ്മാന് വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു. എ കെ ബാവ, ഹസ്സന് ബത്തേരി, നാസര്‍ മച്ചിങ്ങല്‍, അഷ്റഫ് താഴെക്കോട്, ഹുസൈന് കരിങ്കറ, ലത്തീഫ് വെള്ളമുണ്ട, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മുസ്തഫ കോഴിശ്ശേരി, നൗഫല്‍ ഉള്ളാടന്‍, വഹാബ് വടകര, മൂസ പട്ടത്ത്, ആബിദ് പട്ടാമ്പി എന്നിവര്‍ നേതൃത്വം നല്കി.
![]()
