ദോഹ: ഖത്തറിൽ ഇന്ന് മുതൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് ജാഗ്രത നിർദ്ദേശം. ബുധനാഴ്ച മുതൽ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാറ്റ് പൊടിപടലങ്ങൾ ഉയരുന്നതിനും ദൃശ്യപരത കുറക്കുന്നതിനും കാരണമാകും.വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
![]()
