റിയാദ് : ഉത്തർപ്രദേശ് മസുറാൻ സ്വദേശി റഫിയുള്ള അൻസാരി (52)ഹോത്താ ബനിം തമീമിൽ മരണപ്പെട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റെഡ്ക്രസന്റ് ആംബുലൻസ്മായി ബന്ധപ്പെടുകയും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണപ്പെടുകയുമായിരുന്നു
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ന്റെയും ഹോത്താ ബനിം തമീം കെഎംസിസി യുടെയും നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് ഹോത്ത ബനിം തമീമിൽ കബറടക്കും.
നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി,റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്,ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ ഹോത്ത ബനിം തമീം കെഎംസിസി സാജിദ് എന്നിവർ രംഗത്തുണ്ട്.
![]()
