റിയാദ്: ജി. സി. സി സന്ദർശനത്തിന്റെ ഭാഗമായി റിയാദ് സന്ദർശിക്കുന്ന സി. പി. ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരിയെ ന്യൂ എയ്ജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം പ്രവർത്തകർ റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ സ്വീകരിച്ചു. ന്യൂ എയ്ജ് ഇന്ത്യ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന “ന്യൂഏജ് സൗഹൃദ സന്ധ്യ” എന്ന പേരിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് മലാസ് ചെറീസ് റെസ്റ്റോറന്റിൽ സാംസ്കാരിക സംഗമം സത്യൻ മൊകേരി ഉത്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു. വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദിലെ വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കുമെന്നും ചടങ്ങിൽ കലാ കുവൈറ്റ് ഈ വര്ഷം ഏർപ്പെടുത്തിയ എം. ടി. സാഹിത്യ പുരസ്കാര ജേതാവ് പ്രശസ്ത എഴുത്തുകാരൻ ശ്രീ. ജോസഫ് അതിരുങ്കലിനെ ആദരിക്കുന്നതുമാണെന്ന് സംഘാടകർ അറിയിച്ചു. ജോസഫ് അതിരുങ്കൽ, എം.സാലി ആലുവ നൗഷാദ് അബ്ദുള്ള എന്നിവർ ചേർന്നാണ് സ. സത്യൻ മൊകേരിയെ എയർപോർട്ടിൽ സ്വീകരിച്ചത്.
![]()
