ദമാം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ ഐതിഹാസികമായ വിജയത്തിൽ ഒഐസിസി കിഴക്കൻ പ്രാവിശ്യാ മലപ്പുറം ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി. ഇടത്പക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരെയും പിണറായിയും മരുമകനും അടങ്ങുന്ന കോക്കസ് നടത്തുന്ന ഭരണത്തെ കേരളത്തിലെ ജനത എത്രമാത്രം വെറുത്തു എന്നതിന്റെ അവസാനത്തെ തെളിവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് പ്രവർത്തകർ വിലയിരുത്തി.
ഇടതു ദുർഭരണം അവസാനിക്കുന്നതിന്റെ തുടക്കമാണ് ഇടതിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തുകൊണ്ട് യുഡിഎഫ് തുടങ്ങിവച്ചതെന്നും. വരാൻ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും പിന്നീട് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഐക്യ ജനാധിപത്യമുന്നണിയുടെ വമ്പൻ വിജയത്തിലേക്കുള്ള നാന്ദി കുറിക്കലാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും വിജയാഘോഷത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ദമാം ബദർ അൽ റാബി ഹാളിൽ നടന്ന വിജയാഘോഷത്തിൽ വനിതാ പ്രവർത്തകരും കുടുംബിനികളുമടക്കം നിരവധി ഒഐസിസി പ്രവർത്തകർ പങ്കെടുത്തു. കേക്ക് മുറിച്ചും മധുരം വിളമ്പിയും മുദ്രാവാക്യം വിളിച്ചും താളം ചവിട്ടിയും പ്രവർത്തകർ ആഹ്ളാദം പങ്കുവച്ചു.
ജില്ലാ പ്രസിഡന്റ് ഗഫൂർ വണ്ടൂർ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, വൈസ് പ്രസിഡണ്ട്മാരായ ഷാഹിദ് കൊടിയേങ്ങൽ, അഷ്റഫ് കൊണ്ടോട്ടി,ട്രഷറർ ഷൗക്കത്തലി വെള്ളില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഗ്ലോബല് കമ്മിറ്റി അംഗം ഹമീദ് കൊണ്ടോട്ടി, നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, വൈസ് പ്രസിഡന്റ് റഫീക്ക് കൂട്ടിലങ്ങാടി,ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, ഗ്ലോബൽ കമ്മിറ്റി അംഗം ഹനീഫ റാവുത്തർ, സംഘടനാ ചുമതലയുള്ള റീജണൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, വൈസ് പ്രസിഡണ്ട് മാരായ കരീം പരുത്തിക്കുന്നൻ,ഷിജിലാ ഹമീദ്, സിന്ധുബിനു, നൗഷാദ് തഴവ, ഷംസ് കൊല്ലം,ട്രഷറർ പ്രമോദ് പൂപ്പാല, ഓഡിറ്റർ ബിനു പി ബേബി,ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, സെക്രട്ടറിമാരായ ആസിഫ് താനൂർ, നിഷാദ് കുഞ്ചു, സുരേന്ദ്രൻ പയ്യന്നൂർ,രാധിക ശ്യാംപ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല തൊടിക, മുസ്തഫ പള്ളിക്കൽ ബസാർ, മുസ്തഫ ചേലക്കോടൻ, ജയേഷ്, വനിതാവേദി വൈസ് പ്രസിഡണ്ട് മാരായ അർച്ചന അഭിഷേക്, റൂബി അജ്മൽ, ജനറൽ സെക്രട്ടറി സലീന ജലീൽ ജില്ലാ പ്രസിഡണ്ട് മാരായ ബിനു പുരുഷോത്തമൻ, ശ്യാം പ്രകാശ്, അൻവർ,ജലീൽ,ഹക്കീം,മുരളി, സാജിത് കാക്കൂർ, ജമാൽ, ആസാദ്, സുബൈർ, മുജീബ് കളത്തിൽ തുടങ്ങിയവർ വിജയാഹ്ലാദ സമ്മേളനത്തിൽ പങ്കെടുത്തു.
![]()
