ദമാം :ഈദ് ആഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ-കാസർഗോഡ് ജില്ലാ കമ്മിറ്റി ഈദ് വൈബ്സ്-25 സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിച്ച സംഗീതനിശയും, കേരളത്തിന്റെ സാംസ്കാരിക വൈജാത്യങ്ങൾ നിറഞ്ഞ നൃത്തനൃത്യങ്ങളും മുഖ്യ ആകര്‍ഷണമായിരുന്നു. പരിപാടിയുടെ ഭാഗമായി പാചകമത്സരം സംഘടിപ്പിച്ചു. കേക്ക് മേക്കിംഗ് മത്സരത്തിൽ ഇർഫാന, പായസ മത്സരത്തിൽ അശ്വതി, ബിരിയാണി പ്രിപറേഷനിൽ സബീന മുനീർ മെഹന്ദിയിൽ ഷിമ അഷ്റഫ് എന്നിവരും വിജയികളായി. 10th, 12th ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. പരിപാടിയിൽ ആശംസ അർപ്പിച്ചു ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി സംസാരിച്ചു .പ്രോഗ്രാം കൺവീനർ ജാബിർ നേതൃത്വം നൽകി. ബിനാൻ ബഷീർ, ജമാൽ പയ്യന്നൂർ, സലീം , ഷമീം,അസ്ലം, ഷക്കീർ, ഫാത്തിമ ഹാഷിം, റജ്ന അസ്ലം, സജ്ന ഷക്കീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
