ദമാം :ദമാമിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി നിര്യാതനായി.
വക്കം കൊച്ചുവറുവിലകം ഗോമതി ഭവനിൽ പരേതനായ ബാബു ശശി ഭൂഷണിന്റെ മകൻ ഷമ്മി ഭൂഷണാണ് (49) മരിച്ചത്.
പ്രവാസ ലോകത്തെ വിവിധ വേദികളിൽ ഗാനാലാപനം നടത്തിയിരുന്ന അനുഗ്രഹീത കലാകാരൻ അൽദ്രീസ് പെട്രോളിയം ആൻഡ് ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്നു.രണ്ട് ദിവസമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കവേ വ്യാഴാഴ്ച രോഗം മൂർച്ഛിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ രണ്ട് നാളായി ജോലിക്ക് പോകുന്നില്ലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്ത് തിരിച്ചെത്തിയ മറ്റു ജീവനക്കാർ അവശ നിലയിലായ ഷമ്മിയെ കണ്ടതിനാൽ റെഡ് ക്രസന്റിന്റെ സഹായത്താൽ ദമാം സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടതായി വിവരം ലഭ്യമാകുന്നത്.
ദമാം സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിൽ മോർച്ചറിയിലുള്ള മൃതദേഹം താമസിയാതെ നാട്ടിൽ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ കമ്പനി അധികാരികൾ പൂർത്തീകരിച്ചു വരുന്നു.
![]()
