ജിദ്ദ : ജിദ്ദ നെന്മിനി പ്രവാസി കൂട്ടായ്മയായ ജെ എന്‍ എ ഒമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു . സീസണ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പരിപാടിക്ക് പി എം അബ്ദല്മുത്തലിബ് അധ്യക്ഷത വഹിച്ചു. കേരള വ്യവസായ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ കെ ടി അബ്ദുല്‍ മജീദ് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.
സ്നേഹ സംഗമത്തില്‍ ഷാനവാസ് പാലവിളയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. സി അബൂബക്കര്‍, ഉസ്മാന് അല്‍ അമൂദി, അബ്ദുറഹ്മാന് അല്‍ അന്‍സാരി, പി അബുക്കുട്ടി, ഒ കെ ഫൈസല്‍, എ കെ അഷ് റഫ്, ഒ കെ ഫിറോസ് , കെ എം റഷീദ്, എ നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റഫീഖ് ചോലക്കല്‍ സ്വാഗതവും ഷാനവാസ് പാലവിളയില്‍ നന്ദിയും പറഞ്ഞു.
![]()
