റിയാദ് :നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനായി റിയാദ് ഒ ഐ സി സി യുടെയും കെ എം സി സി യുടെയും സംയുക്ത കൺവെൻഷൻ ജൂൺ 14 ശനിയാഴ്ച നടക്കും. വൈകുന്നേരം 7 മണിക്ക് റിയാദിലേ ഒ ഐ സി സി ആസ്ഥാനമായ സബർമതിയിലാണ് കൺവെൻഷൻ ചേരുന്നത്.മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രത്യേകിച്ചും നിലംബൂർ മണ്ഡലത്തിൽ നിന്നുള്ള ഒ ഐ സി സി, കെ എം സി സി പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുക്കും.
![]()
