അബുദാബി : അബുദാബിയിൽ പത്തനംതിട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.
പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ (ശ്രീജു-38) ആണ് മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അബുദാബിയിലെ ക്യാപിറ്റൽ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
പിതാവ്: സോമൻ. മാതാവ്: ജഗദമ്മ. ഭാര്യ: ആതിര. മകൾ: അഭിരൂപ. സഹോദരി: അതുല്യ.
![]()
