ഹരിപ്പാട്: 14 കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. കരുവാറ്റ പുത്തൻ കണ്ടത്തിൽ കാസിം (65) ആണ് പിടിയിലായത്.എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രതിയുടെ കടയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവമാറ്റത്തെ തുടർന്ന്, വീട്ടുകാർ കൗൺസിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തായതെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
![]()
