ബുറൈദ : അൽഖസ്സിം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവോദയ സൗഹൃദ കൂട്ടായ്മയും സൈൻ റസ്റ്റോറന്റും സംയുക്തമായി ഈദ് ആഘോഷവും. ഖസ്സിമിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സുമാരെ ആദരിക്കുകയും ചെയ്തു. സുധീർ കായംകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ എൻജിനീയർ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. നിഷാദ് പാലക്കാട്, തോപ്പിൽഅൻസാർ,സലാം, നൈജീ രഞ്ജൻ,ചിലിയ ചാർലി, ശില്പ,സാനിയ എന്നിവർ ആശംസകൾ അർപ്പിച്ഛ് സംസാരിച്ചു. അനസ് ഹമീദ് തിരുവനന്തപുരം സ്വാഗതവും രവി നന്ദിയും പറഞ്ഞു.
![]()
