ബഹ്റൈൻ :പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, മക്കളും എം എം എസ് മഞ്ചാടി ബാലവേദി കൺവീണർമാരായിരുന്ന ദിയ പ്രമോദ്, ദിശ പ്രമോദ് എന്നിവർക്ക് യാത്ര അയപ്പ് നൽകി. എം എം എസ് ഓഫീസിൽ നടന്ന യാത്ര അയപ്പ് ചടങ്ങ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ഉപദേശക സമിതി അംഗം ലത്തീഫ് കോളിക്കൽ,ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, തങ്കച്ചൻ ചാക്കോ, പ്രമോദ് കുമാർ വടകര,ഫിറോസ് വെളിയങ്കോട്, മൊയ്തീ ടി എം സി, എന്നിവർ സംസാരിച്ചു, ചടങ്ങിൽ സംഘടനയുടെ ഉപഹാരവും ഓർമഫലകവും കൈമാറി. ഇക്കഴിഞ്ഞ പത്താം ക്ലാസ് സിബിഎസ്ഈ പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിയ ദിശ എന്നിവർക്ക് എം എം എസ് വിദ്യാദരം 2025 പദ്ധതി ഭാഗമായി ആദരവും നൽകി.
![]()
