ദോഹ: ഖത്തറിൽ പുറം തൊഴിലിൽ ഏർപ്പെടുന്നവർക്ക് ഏറെ ആശ്വാസകരമായി ഉച്ച വിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.ഇതനുസരിച്ച് രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് പൊള്ളുന്ന ചൂടിൽ പുറംതൊഴിലുകളിൽ നിന്ന് തൊഴിലാളികൾക്ക് വിശ്രമിക്കാം.വേനൽ കനത്തതോടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണ് ഉച്ച വിശ്രമ നിയമം തൊഴിലാളി മന്ത്രാലയം കൊണ്ട് വന്നത്.മോട്ടോർ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾക്കും ഇതോടൊപ്പം വിലക്കുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാറുണ്ട്. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ ആരോഗ്യ ബോധവത്കരണ കാമ്പയിനുകളും സജീവമാകും.
![]()
