റിയാദ് : റിയാദ് എ ആർ നഗർ പഞ്ചായത്ത് കെഎംസിസി ‘ജൽസ’ പ്രവർത്തക സംഗമം ബത്തയിലെ ഡിമോറ ഹാളിൽ വെച്ച് നടന്നു . റിയാദ് മലപ്പുറം ജില്ലാ
കെഎംസിസി സ്വതം സമന്വയം അതിജീവനം പ്രമേയത്തിൽ നടക്കുന്ന ‘റൂട്ട് 106‘ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് പ്രവർത്തക സംഗമം നടന്നത്.
പ്രസിഡന്റ് നാസർ പൈനാട്ടിൽ അധ്യക്ഷത വഹിച്ച സംഗമം മണ്ഡലം ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ ഉൽഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗകത്ത് കടമ്പോട്ട് പ്രമേയ പ്രഭാഷണം നടത്തി.
ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ യാത്ര തിരിക്കുന്ന പഞ്ചായത്ത് കെഎംസിസി പ്രസിഡന്റും വേങ്ങര മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ നാസർ പൈനാട്ടിലിന് യാത്രയയപ്പ് നൽകി. 2022-24 കാലയളവിലെ പ്രവർത്തന സാമ്പത്തിക,റിപ്പോർട്ട് ജനറൽ സെക്രട്ടറി സിദ്ദീഖ് പികെ അവതരിപ്പിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര, മണ്ഡലം ട്രഷറർ സഫീർ മോൻ ആട്ടീരി, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഷബീർ അലി ജാസ് തുടങ്ങിയവർ പ്രസംഗിച്ചു. നൗഷാദ് ചാക്കീരി, നജ്മുദ്ദീൻ അരീക്കാൻ എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ പ്രവർത്തകരുടെ സാനിധ്യവും നിറഞ്ഞ സദസ്സും പരിപാടിയെ ശ്രദ്ധേയമാക്കി മാറ്റി. സുൽഫിക്കർ പി ഇ, യാസിർ ടി കെ, സിദ്ദീഖ് കെ ടി, ഫറൂഖ് എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി ചെയർമാൻ മുഹമ്മദ് അലി വികെ സ്വാഗതവും ട്രഷറർ ഷെരീഫ് വി നന്ദിയും പറഞ്ഞു.
![]()
