റിയാദ്: സൗദിയിലെ ബിഷ നഖിയയിൽ മലയാളി ടാക്സി ഡ്രൈവർ വെടിയേറ്റ് മരിച്ചു. കാസർകോട് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീറാണ് (42) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നതെന്നും സ്പോണ്സറുമായി ബന്ധപ്പെട്ട് വരികയാണന്നും സഹോദരൻ പറഞ്ഞു.
ബീശ നഗിയയിലെ റൂമിന് സമീപനം വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാത വാഹനത്തിൽ എത്തിയവർ വെടിവെച്ച് കടന്നു കളയുകയായിരുന്നുവെന്നാണ് കിട്ടിയ പ്രാഥമിക വിവരം.
![]()
