ഭൂപ്രകൃതിയുടെ പ്രത്യേകത കണക്കിലെടുത്തും, നിലവിലെ വടക്കൻ കേരളത്തിൽ ഉണ്ടായ നിർമാണ തകർച്ചയുടെയും അടിസ്ഥാനത്തിൽ
കായംകുളം നിവാസികളുടെയും കായംകുളത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ നാലോളം പഞ്ചായത്തുകളിലെ ജനങ്ങളുടെയും, സുനാമി ബാധിത പ്രദേശമായ ആറാട്ടുപുഴ പഞ്ചായത്തുൾപ്പടെ ഉള്ള ജനങ്ങളുടെയും ജീവിതത്തെ ഏറെ ബാധിക്കുന്ന കായംകുളം ഹൈവേ നിർമാണം എലവേറ്റഡ് ഹൈവേ ആക്കി പരിഹരിക്കാൻ അധികാരികൾ തയ്യാറാകണം.
മഴ ശക്തമായതോടെ പല യിടങ്ങളിലും പുതിയതായി പണികഴിപ്പിച്ച ഹൈവേ റോഡുകൾ ഇടിഞ്ഞു താഴുകയും റോഡുകൾ പിളർന്നു അപകട സാധ്യത കൂടുകയും ചെയ്ത സാഹചര്യത്തിൽ കായംകുളത്തു എലവേറ്റഡ് ഹൈവേ അല്ലാതെ ഉള്ള പ്രവർത്തനം വളരെ ദോഷം ചെയ്യുകയേ ഉള്ളൂ എന്ന് വിലയിരുത്തുന്നു.
അശാസ്ത്രീയമായ പ്രവർത്തനം നിരവധി പാരിസ്ഥിതിക സാമൂഹിക പ്രശനങ്ങൾ സൃഷ്ടിക്കും എന്നും ചൂണ്ടികാണിക്കപ്പെടുന്നു.
നിലവിലെ തീരുമാനപ്രകാരം ഹൈവേ പണി നടത്തുക ആണ് എങ്കിൽ ഉണ്ടാകാവുന്ന വെല്ലുവിളികളിൽ ചിലതു ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
1 . ദേശീയ ദുരന്ത നിവാരണ അതോറിറ്റി പോലും ശ്രദ്ധ കേന്ദ്രീകരിച്ച
സുനാമി ബാധിത പ്രദേശത്തെ ഒറ്റപ്പെടുത്തുന്നു
2 . അഴീക്കൽ ബീച്ചുൾപ്പടെ കേരളത്തിലെ മുഖ്യ വിനോദ സഞ്ചാരമേഖലയെ ഒറ്റപ്പെടുത്തുന്നു
3 . കിഴക്കിന്റെ വെനീസ്എന്നറിയപ്പെടുന്ന ആലപ്പുഴയുടെ വ്യാവസായിക മേഖലയുടെ നട്ടെല്ലായ, കേരളത്തിലെ തന്നെ പ്രധാനപ്പെട്ട കായംകുളം എന്ന വ്യാവസായിക പട്ടണത്തെ ഇല്ലായ്മ ചെയ്യുന്നു
4 . കിഴക്കുനിന്നും പടിഞ്ഞാറോട്ടു ഒഴുകുന്ന തോടുകളും കൈവഴികളും മണ്ണിട്ട് മൂടപ്പെടുന്നതിനാൽ നിരവധി പരിസ്ഥിക പ്രശനങ്ങൾ സൃഷിടിക്കും.
5 . കാലഹരണപ്പെട്ട നിലവിലെ കായംകുളം പാലം ഒഴിവാക്കി പുതിയ പാലം പണിയണം.
6 . കേരളത്തിലെ പ്രധാന ബസ്സ്റ്റാന്റുകളിൽ ഒന്നായായ കായംകുളം ബസ്സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ കൂടി പരിഹരിച്ചു എലവേറ്റഡ് ഹൈവേ യുടെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ കേരളത്തിലെ പ്രധാന ടൂറിസ്റ്റു പദ്ധതിയായ കായൽ ടൂറിസത്തിന് വളരെ ഏറെ ഗുണം ചെയ്യും. അതുപോലെ തന്നെ കായംകുളം ബോട്ട് ജെട്ടിയുടെ പ്രവർത്തനവും കാര്യക്ഷമമാക്കാൻ കഴിയും.
7 . കേരളത്തിലെ തന്നെ അറിയപ്പെടുന്ന കോളേജുകളിൽ ഒന്നായ എം എസ് എം കോളേജ്ഈ, കായംകുളം പോളിടെക്നിക് എല്ലാം ഈ ദൂര പരിധിയിൽ വരുന്നതിനാൽ പതിനായിരക്കണക്കിനു കുട്ടികളുടെ യാത്രക്കും മറ്റും എലവേറ്റഡ് ഹൈവേ വളരെ ഉപകാരപ്രദം ആയിരിക്കും. കൂടാതെ സമീപ പ്രദേശത്തെ സ്കൂൾ കുട്ടികളുടെ യാത്രക്കും സുരക്ഷിതത്വത്തിനും എലവേറ്റഡ് ഹൈവേ കൂടിയേ തീരൂ.
8 ) ദിനംപ്രതി ഏറ്റവും കൂടുതൽ ജനങ്ങൾ യാത്ര ചെയ്യുന്ന കായംകുളം പുല്ലുകുളങ്ങര മുതുകുളം റോഡ് വന്നു ചേരുന്ന ഓ എൻ കെ ജംഗ്ഷൻ ഏറ്റവും അപകട സാധ്യത ഉള്ള സ്ഥലമാണ്. അവിടെ എലവേറ്റഡ് ഹൈവേ അല്ലാതെ ഉള്ള പ്രവർത്തനം യാത്ര ഏറെ ദുസ്സഹമാക്കുകയെ ഉള്ളൂ.
9 ) കായംകുളം കമ്പോളത്തെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന ക്രോസിങ് ആയ ഓ എൻ കെ ജംഗ്ഷൻ പലപ്പോഴും ട്രാഫിക് കുരുക്കിൽ പെട്ട് ജനങ്ങൾ യാത്ര ക്ലേശം അനുഭവിക്കുന്നു. എലവേറ്റഡ് ഹൈവേ അതിനു പരിഹാരമാകും എന്ന് വിലയിരുത്തുന്നു.
10 . കായംകുളത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ നാലോളം പഞ്ചായത്തുകളിലെ ജനങ്ങളും, സുനാമി ബാധിത പ്രദേശമായ ആറാട്ടുപുഴ പഞ്ചായത്തുൾപ്പടെ ഉള്ള ജനങ്ങൾ അടിയന്തിര ഘട്ടത്തിൽ സമീപിക്കുന്നത് കായംകുളം താലൂക്കാശുപത്രിയെ ആണ്. ഏതൊരു അടിയന്തിര ഘട്ടത്തിലും ഇങ്ങനെ ഉള്ള യാത്രകൾ സുഗമമാക്കാൻ എലവേറ്റഡ് ഹൈവേ കൂടിയേ തീരൂ.
അധികാരികൾ കായംകുളത്തിനോട് കാണിക്കുന്ന ഈ അവഗണന ഉപേക്ഷിക്കാൻ തയ്യാറില്ല എങ്കിൽ പല പ്രത്യാഘാതങ്ങളും സമീപ ഭാവിയിൽ തന്നെ ഈ മേഖലയിൽ ഉണ്ടാകാൻ ഉള്ള സാധ്യത നിലനിൽക്കുന്നു. കാലപ്പഴക്കം ചെന്ന ട്രാൻസ്പോർട് ബസ്സ്റ്റാൻഡ് കെട്ടിടം , കാലപ്പഴക്കം ചെന്ന കായംകുളം പാലം എല്ലാം അപകട സാധ്യത നിലനിൽക്കുന്നതിനുദാഹരങ്ങൾ മാത്രം.
നിലവിലെ സാഹചര്യം കണക്കിലെടുത്തു കായംകുളത്തു എലവേറ്റഡ് ഹൈവേ തന്നെ സ്ഥാപിക്കണം എന്ന് ആവശ്യം വീണ്ടും ഉയർന്നു കഴിഞ്ഞു. പ്രവാസികളായ കായംകുളം നിവാസികൾ എല്ലാം ഇതേ ആവശ്യവുമായി മുന്നോട്ടു വന്നു കഴിഞ്ഞു, കേന്ദ്ര സർക്കാരും കേരളാ സർക്കാരും ഇക്കാര്യത്തിൽ പുനർചിന്തനം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
സജീവ് കായംകുളം
മെമ്പർ -കൃപ – കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ
![]()
