ദോഹ: ഇൻകാസ് ഖത്തർ യൂത്ത് വിംഗ് വാർഷികത്തോടനുബന്ധിച്ച് ജൂൺ 09 ന് ഐ.സി.സി അശോകാ ഹാളിൽ സംഘടിപ്പിക്കുന്ന *”യൂത്ത് ബീറ്റ്സ് 2025″* പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രശസ്ത നടനും, സംവിധായകനും, സ്റ്റാൻഡ് അപ്പ് കോമെഡിയനുമായ രമേഷ് പിഷാരടി നിർവ്വഹിച്ചു.
ചടങ്ങിൽ യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപറമ്പിൽ രമേഷ് പിഷാരടിയെ ഉപഹാരം നൽകി ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശിഹാബ് നരണിപ്പുഴ, യൂത്ത് വിംഗ് ഭാരവാഹികളായ റിഷാദ് മൊയ്ദീൻ, ചെറിൽ ഫിലിപ്പ്, ജിബിൻ കെ ജോയ്, മുഹമ്മദ് നബീൽ, അൻസാർ എടശ്ശേരി, മുഹമ്മദ് നസീഫ്,പ്രജീഷ് പ്രേമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
![]()
