അബുദാബി: കണ്ണൂർ സ്വദേശിനി അബുദാബിയിൽ നിര്യാതയായി.
കണ്ണൂർ മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ (33) ആണ് മരിച്ചത്. രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഐദിൻ, അനാമി, ഐഹാം. പിതാവ്: ബയ്യിൽ മുസ്തഫ. മാതാവ്: ആലിയമ്പത് റഹിമ. സഹോദരങ്ങൾ: നിദ ഫാത്തിമ, സഫ ഫർഹത്. അബൂദബി കെ.എം.സി.സി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും
![]()
