പാലക്കാട് : എസ്.എസ്.എൽ സി, പ്ലസ് ടു പരീഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു . തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി പഞ്ചായത്തിൽ നടന്ന കോൺഗ്രസ് പൊതുസമ്മേളനത്തിൽ വെച്ച് കെ പി സി സി വൈസ് പ്രസിഡന്റ് വി റ്റി ബൽറാം ,കെ പി സി സി വക്താവ് ഡോ ജിന്റോ ജോൺ എന്നിവർ ചേർന്നാണ് ഉപഹാരങ്ങൾ നൽകിയത് . ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും
നടത്തി വരാറുള്ള SSLC , പ്ലസ്ടു , പരീക്ഷയിൽ വിജയം നേടുന്ന വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ ഇത്തവണ അൻപതോളം പേർക്കാണ് നൽകിയത് .
കറ്റശ്ശേരി മോഹനൻ അധ്യക്ഷനായ ചടങ്ങ് വി ടി ബൽറാം ഉത്ഘാടനം ചെയ്തു .ഡോ ജിന്റോ ജോൺ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കൊണ്ഗ്രെസ്സ് സെക്രട്ടറി പി.വി മുഹമ്മദലി, മധു, ബാവ മാളിയേക്കൽ, ഹസീബ്, സലിം, കരീം, സുധീർ, കെപിസിസി കായികവേദി നിയോജക മണ്ഡലം പ്രസിഡന്റ് അനീസ്,മുസ്തഫക്ക, പ്രിയ, മുജീബ്, വിജീഷ് കുട്ടൻ, കരീം വാവനൂർ,ഫിറോസ് , സുധീർ പി വി എന്നിവർ പങ്കെടുത്തു . ചടങ്ങിൽ സിറാജ് വാവനൂർ സ്വാഗതവും റിയാസ് മണിയാറത്ത് നന്ദി പറഞ്ഞു
![]()
