എറണാകുളം: എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഏറ്റവും മികച്ച മൂന്നാമത്തെ സ്റ്റാളിനുള്ള പുരസ്കാരം കേരള പോലീസിന് ലഭിച്ചു. എറണാകുളം സോഷ്യൽ പൊലീസിങ് വിഭാഗം സിറ്റി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ശ്രീ സൂരജ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്,പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഐ എ എസ് എന്നിവരിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. കേരളാ പൊലീസിന്റെ വിവിധങ്ങളായ ആയുധങ്ങൾ, ഫോറൻസിക് സയൻസ് ലബോറട്ടറി, സോഷ്യൽ പോലീസ് വിംഗ്, സൈബർ വിങ്, പോലീസ് മൊബൈൽ ആപ്പ്, വനിതാ സ്വയംപ്രതിരോധ പരിശീലനം എന്നിവയാണ് പോലീസിന്റെ പവലിയനിൽ പരിചയപ്പെടുത്തിയിരുന്നത്. പോലീസിന്റെ വയർലെസ് സംവിധാനങ്ങൾ, വനിതാ സ്വയം പ്രതിരോധ പരിപാടി, പോലീസ് നായ്ക്കളുടെ പ്രദർശനം, ലഹരിക്കെതിരായ പാട്ടുപെട്ടി എന്നിവ ഏറെ ജനശ്രദ്ധ ആകർഷിച്ചു.
![]()
