റിയാദ് : റിയാദ് ധർമടം മണ്ഡലം കെഎംസിസിയിൽ നിന്ന് പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോകുന്നവർക്ക് യാത്രയയപ്പും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട വി. കെ മുഹമ്മദിന് സ്വീകരണവും നൽകി.
നൗഷാദ് അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ച യോഗം ജില്ല പ്രസിഡന്റ് അൻവർ വാരം ഉൽഘാടനം ചെയ്തു. ജില്ലാ ട്രഷറർ യഹ്ഖൂബ് തില്ലക്കേറി, ബഷീർ പിണറായി, റഹ്മാൻ കൊയ്യോട് ,നൗഫൽ കൊയ്യോട് ,ഹാഷിം ചക്കരക്കൽ, മഹ്റൂഫ് എടക്കാട് ,സഹീദ് കല്ലായി, സഹീർ ചക്കരക്കൽ ആശംസ പ്രസംഗം നടത്തി. സ്വീകരണത്തിന് നന്ദി പ്രസംഗം വി. കെ മുഹമ്മദ് നടത്തി.സാബിത്ത് വേങ്ങാട് സ്വാഗതവും നിഷാദ് നന്ദിയും പറഞ്ഞു
![]()
