തബൂക്ക്: തബൂക്കിലെ സ്വകാര്യ സ്കൂളിലെ മലയാളി അധ്യാപിക മദീനയില്‍ നിര്യാതയായി.കോട്ടയം തൃക്കൊടിത്താനം പരീത് റാവുത്തറുടെ മകള്‍ പുതുപ്പറമ്പില്‍ റെജീന ഷെരീഫ് (58) ആണ് മരിച്ചത്.
രക്തസമ്മര്‍ദ്ദം മൂലം കുളിമുറിയില്‍ തലചുറ്റി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് റെജീന തബൂക്ക് കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാല്‍ എയര്‍ ആംബുലന്‍സിലാണ് തബൂക്കില്‍ നിന്ന് മദീനയിലെത്തിച്ചത്.
ഭര്‍ത്താവ് ഷെരീഫ് മീരാസാഹിബിനോടൊപ്പം കുടുംബസമ്മേതം വര്‍ഷങ്ങളായി തബൂക്കിലായിരുന്നു താമസിച്ചിരുന്നത്. മാതാവ്: റഹീമാ ബീവി. മക്കള്‍: ബ്യൂലാ ഷെറീഫ് (നഴ്സ്, അബഹ, സൗദി), യാസിന് ഷെറീഫ് (ഹൈദരാബാദ്), സഫ്ന ഷെറീഫ് (നഴ്സിങ് വിദ്യാര്‍ഥി, കേരളം).
ആശുപത്രിയിലെ സഹായത്തിനും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മൃതദേഹം സംസ്കരിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ മദീന കെഎംസിസി വെല്‍ഫെയര്‍ വിങ് ഭാരവാഹി മൂഹമ്മദ് ഷഫീഖ് മൂവാറ്റുപുഴയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
![]()
