അൽ ഐൻ: പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫിൻസി അൻസാറിന് അൽഐൻ സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. ഹംസ പാവറട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിന് ശിഹാബ് പാലക്കാട്, വിഷ്ണു ചെങ്ങന്നൂർ, സൈഫുദ്ദീൻ വയനാട്, ഫൈസൽ ദമാൻ, ഷമീഹ് പറക്കുളം, ജലീൽ കോഴിക്കോട്, ഷെരീഫ് തലക്കാട്, റഫീഖ് കൊടിഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ഉപഹാരം നൽകി.
![]()
