റിയാദ്:
റിയാദിൽ നിന്നും ജോലി ആവശ്യാർത്ഥം ജിദ്ദയിലേക്ക് പോകുന്ന പ്രവാസി വെൽഫെയർ ശുമേസി ഏരിയ പ്രസിഡന്റ് ഇർഷാദ് പടിക്കലിന് യാത്രയയപ്പു നൽകി. കഴിഞ്ഞ പ്രവർത്തന കാലയളവിൽ ശുമേസിയിലെ സാമൂഹിക രാഷ്ട്രീയ സേവന മേഖലകളിൽ പ്രവാസി വെൽഫെയറിന്റെ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും സജീവമായ നേതൃത്വം കൊടുത്ത വ്യക്തിത്വമായിരുന്നു ഇർഷാദ് പടിക്കലെന്നു യാത്രയയപ്പു സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസി സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയംഗം അഷ്റഫ് കൊടിഞ്ഞി സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ, അബ്ദുൽ മജീദ്, അഡ്വ: ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. സ്വലാഹുദ്ദീൻ, സെക്രട്ടറി ഷഹിന അലി എന്നിവർ ചേർന്ന് ആദരഫലകം കൈമാറി. യാത്രയയപ്പിന് നന്ദി പറഞ്ഞ ഇർഷാദ് പടിക്കൽ മറുപടി പ്രസംഗത്തിൽ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുവാനും അവരെ രാഷ്ട്രീയവൽക്കരിക്കുവാനും സഹപ്രവർത്തകരോട് അഭ്യർത്ഥിച്ചു.
ശുമേസിയിലെ പ്രവാസി വെൽഫെയർ പുതിയ ഏരിയ പ്രസിഡന്റായി സ്വലാഹുദ്ദീനെയും എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് മൊയ്ദീൻ കുട്ടിയെയും തെരഞ്ഞെടുത്തു.
![]()
