റിയാദ് :റിയാദിലെ മലയാളി സമൂഹത്തിനുവേണ്ടി റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ (ആർ.ഐ.സി.സി ) ആഭിമുഖ്യത്തിൽ റിയാദ് ഫാമിലി കോൺഫറൻസ് മെയ് 23 വെള്ളിയാഴ്ച്ച നടക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ ഉമ്മുൽ ഹമാം ദൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാല് മുതൽ പത്ത്മണി വരെയാണ് പ്രോഗ്രാം.
കോൺഫറൻസ് ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങരയുടെ അധ്യക്ഷതയിൽ ദമ്മാം കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ അബ്ദുൽ ജബ്ബാർ മദീനി ഉദ്ഘാടനം ചെയ്യും. മറാത്ത് കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ താജുദ്ദീൻ സലഫി, സുൽത്താന കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ ഉമർഫാറൂഖ് മദനി, അബ്ദുല്ല അൽ ഹികമി, ഹിബത്തുള്ള, ജഅഫർ പൊന്നാനി തുടങ്ങിയവർ സംസാരിക്കും. അനീസ് എടവണ്ണ, ഷാഫി തിരുവനന്തപുരം, യൂസുഫ് ഷെരീഫ്, അലി അക്ബർ, അഹ്മദ് റസല്, അബ്ദുറഹ്മാൻ വയനാട്, ജിഹാദ് കൊല്ലം, മുഹമ്മദ് റനീഷ്, ഫയാസ് കോഴിക്കോട് തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിക്കും.
സെഷൻ രണ്ടിൽ കുടുംബം : ആധുനിക പ്രശ്നങ്ങളും,പരിഹാരങ്ങളും എന്ന വിഷയത്തെ അധികരിച്ച് ശിഹാബ് എടക്കര പ്രഭാഷണം നിർവ്വഹിക്കും, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സി.പി മുസ്തഫ, ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സലീം കളക്കര തുടങ്ങിയവർ സംസാരിക്കും ഷഹജാസ് പയ്യോളി, അബ്ദു റഊഫ് സ്വലാഹി, നൗഷാദ് കണ്ണൂർ, ആരിഫ് മുഹമ്മദ് ഖാൻ, ജാവീദ് ആലം, ആരിഫ് കക്കാട്, നസീഹ് അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിക്കും.
സമാപന സെഷനിൽ വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം ഷാർജ മസ്ജിദുൽ അസീസ് ഖത്വീബ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്സിൻറെ പന്ത്രണ്ടാം ഘട്ട ഫൈനൽ പരീക്ഷയിലെ റാങ്ക് ജേതാക്കളെ സമ്മേളനത്തിൽ ആദരിക്കും. ഉമർ കൂൾടെക്, ഷബീബ് കരുവള്ളി, റഷീദ് വേങ്ങര, ഷക്കീൽ ബാബു, ഷാജഹാൻ കൊല്ലം, അക്ബർ അലി പോത്ത്കല്ല്, അബ്ദുൽ ഖാദർ കണ്ണൂർ, അബൂബക്കർ പെരുമ്പാവൂർ, ഫറാസ് ഒലയ, അബ്ദുൽ അസീസ് അരൂർ, മുജീബ് കണ്ണൂർ
എഞ്ചി: അബ്ദുറഹീം, ഇഖ്ബാൽ കൊല്ലം, മുജീബ് പൂക്കോട്ടൂർ, അഷറഫ് തേനാരി, മൊയ്ദു അരൂർ, മുഹമ്മദ് കുട്ടി പുളിക്കൽ, ബഷീർ കുപ്പോടൻ, ശിഹാബ് മണ്ണാർക്കാട്, മുനീർ പപ്പാട്ട്, ഷനോജ് അരീക്കോട്, ആദിൽ സർഹാൻ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിക്കും.
ബലാസമ്മേളനം ഫാമിലി കോൺഫറൻസിൽ പ്രത്യേക വേദിയിൽ വെച്ച് നടക്കും കുട്ടികളുടെ കലാ പ്രകടനം, ക്ലാസുകൾ, ക്രിയേറ്റിവ് ആക്ടിവിറ്റീസ് തുടങ്ങിയവയാണ് ബാലസമ്മേളനത്തിൽ നടക്കുക.
ശിഹാബ് എടക്കര, അബ്ദുള്ള അൽഹികമി,അഫ്ഹം അൽഹികമി,ഷഹീൻ അൽഹികമി,ഷംഷാദ് അൽഹികമി, സുൽഫിക്കർ പാലക്കാഴി, ഷഹജാസ് പയ്യോളി, വാസിൽ താനൂർ, ആദിൽ സെർഹാൻ, ജൗഹർ വല്ലപ്പുഴ, തുടങ്ങിയവർ വ്യത്യസ്ത സെസ്സനുകൾക്ക് നേതൃത്വം നൽ
വാർത്താ സമ്മേളനത്തിൽ
ഉമർഫാറൂഖ് വേങ്ങര, ജഅഫർ പൊന്നാനി, അബ്ദുറഹീം കോഴിക്കോട്, അബ്ദുല്ല അൽ ഹികമി, റിയാസ് ചൂരിയോട്, ഷഹജാസ് പയ്യോളി, സുൽഫിക്കർ മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു
![]()
