മക്ക : ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സിയുടെ സൗദി നാഷണൽ പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ ആലുങ്കൽ (കുഞ്ഞുമോൻ കാക്കിയ)ന് ഓ.ഐ.സി.സി മക്ക കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ഒ.ഐ.സി.സി മക്ക പ്രസിഡണ്ട് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി യു ഡി എഫ് അനുഭാവ സംഘടന പ്രവർത്തകർ പങ്കെടുത്തു.
ഹജ്ജ് ബിൽഡിംഗ് നമ്പർ 131ൽ കൂടിയ യോഗത്തിൽ അബ്ദുൽ മനാഫ് വയ്യാനം,റഷീദ് ബിൻ സാഗർ,നിസാർ പടിഞ്ഞാറ്റതിൽ,ഇബ്രാഹിം വെള്ളഞ്ചോല,സുഹൈൽ പറമ്പൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
മുജീബ് കിഴിശ്ശേരി,ജലീൽ ആമിയാൻ,സിറാജ്, ഫിറോസ്,സമദ്,ഹാരിസ് മാവുപ്പള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആക്ടിംഗ് സെക്രട്ടറി ഷബീർ കാക്കിയ സ്വാഗതവും ട്രഷറർ റഹീഫ് കണ്ണൂർ നന്ദിയും പറഞ്ഞു
![]()
