കോട്ടയം : പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കച്ചാൽ തൗഹീദ് നഗറിലെ ഗൈഡൻസ് പബ്ലിക്ക് സ്കൂൾ ക്യാംപസിൽ പ്രവർത്തിക്കുന്ന ഖുർആൻ പഠനകേന്ദ്രം ദാറുൽ ഖുർആൻ ഒമ്പതാം വർഷത്തിലേക്ക് കടടക്കുമ്പോൾ ഇവിടെ നിന്ന് വിശുദ്ധ ഖുർആൻ മനഃപാഠമാക്കി പടിയിറങ്ങിയത് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി കുട്ടികൾ.
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ 39 കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്നും ഖുർആൻ ഹിഫ്ള് പൂർത്തിയാക്കി കഴിഞ്ഞതായി സ്ഥാപനത്തിന്റെ മാനേജർ പി.എ.ഹാഷിം പറഞ്ഞു.
തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഈ സ്ഥാപനത്തിൽ പഠനം നടത്തി വരുന്നു.സി.ബി.എസ്.ഇ സ്കൂൾ പഠനത്തോടൊപ്പം ഖുർആൻ ഹിഫ്ള് പഠനത്തിനുള്ള അവസരമാണ് ദാറുൽ ഖുർആൻ നൽകുന്നത്. കോട്ടയം ജില്ലയിൽ തന്നെ ഇത്തരത്തിലുള്ള സ്ഥാപനം ഇതു മാത്രമാണ്.പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ സ്ഥാപനം ഏറെ പ്രാധാന്യം നൽകുന്നു.മദ്റസ വിദ്യാഭ്യാസവും നൽകി വരുന്നു. അമ്പത് കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.
ദാറുൽ ഖുർആൻ സനദ് ദാന സമ്മേളനവും, ഖുർആൻ സമ്മേളവും 2025 മെയ് 14 ബുധനാഴ്ച വൈകിട്ട് 4 മുതൽ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്. പത്ത് വിദ്യാർഥികൾ സനദ് ഏറ്റുവാങ്ങും.പ്രമുഖ പണ്ഡിതന്മാരും, നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. കുട്ടികളുടെ പ്രോഗ്രാമുകളും അരങ്ങേറും.
![]()
