പ്രവാസികളായ പലരും തങ്ങൾ വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം വഞ്ചനയിലൂടെ മറ്റുള്ളവർ കൈക്കലാക്കുന്ന സംഭവങ്ങൾ ഏറെ വർധിച്ചു വരുന്നു.
ഇതിൽ ഏറെയും അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്വർണ വ്യാപാര രംഗത്തുള്ള ചില കള്ളനാണയങ്ങളുടേതാണ്.
പ്രധാനമായും ഇപ്പോൾ പണം നൽകി നിങ്ങൾക്ക് സ്വർണ്ണം ആവശ്യമുള്ള സമയത്ത് പണിക്കൂലി നൽകേണ്ടതില്ലെന്ന് വാഗ്ദാനം നൽകി, വൻ പരസ്യങ്ങളിലൂടെ പ്രവാസികളെ വഞ്ചിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആ കമ്പനിയുമായി കൃത്യമായ കരാർ പോലും ഇല്ലാതെയാണ് പലരും പണം നിക്ഷേപിച്ചിട്ടുള്ളത്. ഓർക്കുക! ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർ ആദ്യം തന്നെ നാട്ടിലെ നിയമത്തിന്റെ പഴുതുകൾ എന്തെന്ന് ഈ രംഗത്ത് പരിചയമുള്ള വിദഗ്ധരിൽ നിന്ന് ഉപദേശം തേടിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.
അങ്ങനെയാവുമ്പോൾ അവരിൽ നിന്ന് നിയമപരമായി പണം തിരിച്ച് ഈടാക്കുന്നതിന് സാധ്യത വളരെ കുറവാണ്.
മാത്രവുമല്ല ഇങ്ങനെ പണം ഡെപ്പോസിറ്റ് ആയി സ്വീകരിക്കാൻ നിയമപരമായി അനുവാദമില്ലെന്നിരിക്കെ നാം നൽകുന്ന പണവും കള്ളപ്പണത്തിന്റെ പരിധിയിൽ വരെ വരാനുള്ള സാധ്യതയും ഉണ്ട് – അതിനാൽ തന്നെ നമ്മുടെ പണം തിരിച്ചു കിട്ടാനുള്ള വഴികൾ ഏറെ ദുഷ്കരവുമാവും.
നാം ചെയ്യേണ്ടത്.
1. ഇത്തരം വാഗ്ദാനങ്ങൾ നൽകുമ്പോൾ അതിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ രേഖകൾ വാങ്ങുകയും ഇതിനെക്കുറിച്ച് നിയമപരമായി അറിയുന്നവരുടെ വിദഗ്ധ അഭിപ്രായം തേടുകയും ചെയ്യുക.
2. വിവിധ വിദേശരാജ്യങ്ങളിൽ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ നിയമവിദഗ്ധർ ഉണ്ട്. അതുപോലെ നാട്ടിലെ ഓരോ താലൂക്കിലും സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന സർക്കാർ സംവിധാനങ്ങളും പ്രവർത്തിച്ചുവരുന്നു. ഇത്തരം സംവിധാനങ്ങളിലൂടെ ഇത്തരം ഇടപാടുകളുടെ നിയമസാധുത മനസ്സിലാക്കാവുന്നതാണ്.
3. വിദേശത്തുള്ള പ്രവാസികൾക്ക് പലപ്പോഴും നാട്ടിലുള്ള കേസുകൾ നടത്താൻ പ്രയാസമായതിനാൽ തങ്ങളുടെ വിശ്വസ്തരായ കുടുംബാംഗങ്ങളെ പവർ ഓഫ് അറ്റോണി നൽകി ഇത്തരം കേസുമായി മുന്നോട്ടു പോകാവുന്നതാണ്.
![]()
