റിയാദ് : കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനന്തകൃഷ്ണന്റെ ചികിത്സ ഫണ്ടിലേക്ക് റിയാദ് കോട്ടയം ഒ ഐ സി സി സാമ്പത്തിക സഹായം കൈമാറി. പുതുപ്പള്ളി എം എൽ എ ചാണ്ടിയുമ്മന്റെ അഭ്യർത്ഥന പ്രകാരമാണ് സഹായം നൽകിയത്. പാമ്പാടി ജീവൻ രക്ഷ സമിതി ഭാരവാഹികൾക്ക് ഒ ഐ സി സി കോട്ടയം ജില്ലാ ഭാരവാഹി സാം ആലക്കോടാണ് 62500 രൂപയുടെ ചെക്ക് കൈമാറിയത്.
![]()
