മനാമ : ബഹ്റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന ആഘോഷം സംഘടിപ്പിച്ചു. അദ്ലിയ ഓറ ആർട്സ്ൽ സംഘടിപ്പിച്ച പരിപാടിയ്ക്ക് പ്രസിഡണ്ട് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു.ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ് മെയ്ദിന സന്ദേശം നൽകി .സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി മോനി ഓടിക്കണ്ടത്തിൽ, മുൻ ഐസിആർഎഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, സാമൂഹിക പ്രവർത്തകരായ ഇ വി രാജീവൻ, കാത്തു സച്ചിൻദേവ്,ഷറഫ് കുഞ്ഞി സത്യൻ പേരാമ്പ്ര ട്രഷറർ തോമസ് ഫിലിപ്പ് കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറി മണിക്കുട്ടൻ, മറ്റു ഭാരവാഹികളായ ബോബി പുളിമൂട്ടിൽ മിനി റോയി,അഞ്ചു സന്തോഷ്, റോയ് മാത്യു,സുജ മോനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ നന്ദിയും പറഞ്ഞു.
![]()
