റിയാദ്: സൗഹൃദത്തിന്റെ മധുരവും, കൂട്ടായ്മയുടെ സന്തോഷവും, കളിചിരികളും, പങ്കുവെച്ച് ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന് (ഇവ) കുടുംബ സംഗമം. എക്സിറ്റ് 18 ലെ ബലദി ഇസ്ത്രാഹയിൽ നടന്ന കുടുംബ സംഗമത്തില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഗോപിനാഥൻ, ട്രഷറര്‍ നിസാര്‍ മുസ്തഫ, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവേലിൽ നിസ്സാർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ഇവ കുടുംബത്തിലെ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള പരിപാടിക്ക് ഇമ്പമേകി.ആലപ്പുഴയെ കേന്ദ്രീകരിച്ച് തയ്യാറാക്കിയ ചോദ്യങ്ങൾ ചാരിറ്റി കൺവീനർ സിജു പീറ്ററിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ അംഗങ്ങൾ എല്ലാവവരും വാശിയോടെ പങ്കെടുത്തു.സെബാസ്റ്റ്യൻ ചാർളി, ഷാജി യു കെ, ബിജു പാതിരാപ്പള്ളി എന്നിവർ നേതൃത്വം നൽകിയ ലൈവ് കിച്ചണിൽ നിന്നും സ്വാദിഷ്ട്ടമായ വിഭവങ്ങൾ അംഗങ്ങൾ ആസ്വദിച്ച് കഴിച്ചു.
സജാദ് സലീം, ജയരാജ്, സുദര്‍ശന കുമാര്‍, സാനു മാവേലിക്കര ഫാരിസ് സെയ്ഫ്, ആസിഫ് ഇക്ബാൽ, ജുഗൽ ജബ്ബാർ, ബഷീർ സാപ്ടികോ , നൂറുദ്ധീൻ, ഫൈസൽ അഹമ്മദ്, മുഹമ്മദ് കോയ, സാബു പുത്തൻപുരയ്ക്കൽബിന്ദു സാബു, റീന സിജു, സീന നിസാര്‍, മായ ജയരാജ്, നൈസി സജാദ്, ഫിദ ഫാത്തിമ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്കി.പരിപാടികളുടെ ശബ്ദ വിന്യസം ക്രമീകരിച്ചത് കിഷോർ ആയിരുന്നു.ജനറല്‍ സെക്രട്ടറി രാജേഷ് ഗോപിനാഥൻ സ്വാഗതവും, ഹാഷിം ചീയാംവേലിൽ നന്ദിയും പറഞ്ഞു
![]()
